പാനൂർ :ജനതാ പാർട്ടി ജില്ല വൈസ് പ്രസിഡണ്ടും ട്രഷററും, പൗരപ്രമുഖനും സീനിയർ സിറ്റിസൺപാനൂർബ്ലോക്ക്മുൻകൺവീനറുമായിരുന്ന എൻ അച്ചുതൻ മാസ്റ്റരുടെ ഒന്നാംചരമ വാർഷിക ദിനം ആചരിച്ചു. പത്തായക്കുന്നിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ നേതാക്കളും ബന്ധുക്കളും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.മണ്ഡലംപ്രസിഡണ്ട് എൻ. ധനജ്ഞയന്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം.എൽ എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സിനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി വി.പി ചാത്തു , ജില്ല കമ്മിറ്റിയംഗം
സി. അച്യുതൻ,രവീന്ദ്രൻ കുന്നോത്ത്,പി ദിനേഷ് കുമാർ , പന്ന്യന്നൂർ രാമചന്ദ്രൻ , പൂവാട്ട് ബാലകൃഷ്ണൻ പന്ന്യോടൻ ചന്ദ്രൻ ,കെ.എം ചന്ദ്രൻ ,
വി.പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ടി.സി.സുധാകരൻ സ്വാഗതം പറഞ്ഞു.
തുടർന്ന് ആത്മവിദ്യാസംഘം പാട്യം യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും
മറ്റു ബന്ധുക്കളും പ്രാർഥനയും നടത്തി. ശശീന്ദ്രൻ പാട്യം,വി.കെ. വസുമതി ടീച്ചർ വി.കെ. ഗീത എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post