കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി സാധ്യതയുള്ള എന്‍ എസ് ഡി സി അംഗീകൃത കോഴ്‌സായ പൈത്തണ്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ് ഉറപ്പ് നല്‍കുന്ന കോഴ്‌സിന് പ്ലസ്ടു, ഡിഗ്രി യോഗ്യതയു ള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ ട്രാന്‍സ്‌ജെന്‍ഡര്‍/ ഒറ്റ രക്ഷാകര്‍ത്താ വുള്ള കുട്ടികള്‍/മത്സ്യബന്ധന വിഭാഗം/ബി പി എല്‍ എന്നിവര്‍ക്ക് സ്‌കോളർഷിപ്പിലൂടെ കോഴ്‌സ് പൂര്‍ത്തിയാക്കാം. അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 9496015018. വെബ്സൈറ്റ്: www.reach.org.in