കണ്ണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ഒക്‌ടോബര്‍ 26ന് രാവിലെ 10.30 മുതല്‍ നമ്പ്യാത്രകൊവ്വല്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കിലുള്ള ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കേണ്ടതാണ്.
ഈ അവസരത്തില്‍ ക്ഷേമനിധിയില്‍ പുതുതായി അംഗത്വമെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപ്പട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post