ചാലക്കര സമന്വയ റെസിഡൻസ് അസോസിയേഷന്റെ 2ാം വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ വിവിധ പരിപാടികളോടെ ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്കനിക്ക് കോളേജ് അങ്കണത്തിൽ വെച്ച് നടക്കും. അംഗങ്ങൾക്കായി ബോട്ടിൽ ഫില്ലിംഗ്, കസേരകളി, സൂചിയും നൂലും കോർക്കൽ തുടങ്ങിയ മത്സരങ്ങൾ 3 മണിക്ക് ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. പ്രശസ്ത മാന്ത്രികൻ രാജേഷ് ചന്ദ്രയുടെ മാജിക് ഷോയും അരങ്ങേറും. അസോസിയേഷൻ അംഗങ്ങളുടെ ഡാൻസ്, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.