പാനൂർ:
ചൊക്ലി ഉപജില്ലാ റിട്ട. ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി. മുതിർന്ന അംഗം എൻ. സി. ടി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദേവദാസ് മത്തത്ത് അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങളെ ടി.കെ.ഷറിന പരിചയപ്പെടുത്തി. കെ.എൻ. ജയതിലക് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.പി.സഞ്‌ജീവൻ, കെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങൾ അനുഭവങ്ങൾപങ്ക് വെച്ചു. കഥാപ്രസംഗം, തിരുവാതിരക്കളി എന്നിവയും നടന്നു .