മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാം മത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം മാഹി മുൻസിപ്പൽ കമ്മിഷണർ കെ.പി.ശ്രീജിത്ത് നിർവ്വഹിച്ചു. യുവ തലമുറയെ നല്ല ദിശയിലേക്ക് നയിക്കുന്നതിന് കായികമേഖല നൽകുന്ന സംഭവന വളരെ വലുതാണെന്നും ഇത്തരം ടൂർണമെന്റുകൾ അതിന് വഴികാട്ടിയായി മാറട്ടെയെന്ന് സമീർ ബോണന്റവിടയ്ക്ക് ഫിക്സ്ചർ കൈമാറികൊണ്ട് കെ.പി.ശ്രീജിത്ത് പറഞ്ഞു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.സി.നിഖിലേഷ്, ജോതിഷ് പത്മനാഭൻ, അടിയേരി ജയരാജൻ, കെ.എം. ബാലൻ സംസാരിച്ചു. ഫിബ്രവരി 1 മുതൽ 16 വരെയാണ് ടൂർണമെന്റ് നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.