പന്തക്കൽ: ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്ര തിറയുത്സവം 27, 28, 29 തീയ്യതികളിൽ നടക്കും. 27 ന് രാവിലെ 7 ന് കഴകം കയറൽ- കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന ദീപം തെളിക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 9ന് ഗണപതി ഹോമം, പുത്തരി നിവേദ്യം വെപ്പ്. വൈകിട്ട് 4ന് വെറ്റില കൈനീട്ടം -അങ്കക്കാരൻ വെള്ളാട്ടം. 28 ന് വൈകിട്ട് 7ന് പന്തക്കൽ ശ്രീനാരായണ മഠത്തിൽ നിന്നും പുറപ്പെടുന്ന ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര. രാത്രി മുതൽ വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ. രാത്രി 11 ന് അതിരാളൻ ഭഗവതി, കുട്ടി ഭഗവതി തിറകൾ. തുടർന്ന് പ്രസാദ ഊട്ട്. 29 ന് പുലർച്ചെ 1 ന് ഗുളികൻ തിറ, തുടർന്ന് വീരൻ, അങ്കക്കാരൻ തിറകൾ. രാവിലെ 9 ന് കാരണവർ തിറ . 12.30 മുതൽ അന്നദാനം. 1.30 ന് നടക്കുന്ന തട്ടും പയറ്റും കർമ്മത്തോടെ തിറയുത്സവം സമാപിക്കും.