Latest News From Kannur

ദേശീയ വിദ്യാഭ്യാസ നയം – മാഹിയിൽ എൻ.സി.ഇ.ആർ.ടി സർവ്വേ നടത്തി.

0

മാഹി: ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി അടിസ്ഥാന വിദ്യാഭ്യാസ ഘട്ടത്തിൽ (E.C.C.E എലിമെൻ്ററി ചൈൽഡ്ഹുഡ് കെയർ ആൻ്റ് എജ്യുക്കേഷൻ) സ്കൂൾ സന്നദ്ധത,സുരക്ഷാ മാനദണ്ഡങ്ങൾ, ശുചിത്വ പരിപാലനം എന്നിവ വിലയിരുത്തുന്നതിനായി സർവ്വേ നടന്നു.
എൻ.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിലാണ് സർവ്വേ നടന്നത്.
മാഹിയിലെ എല്ലാ സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ പ്രീ- പ്രൈമറി, ഒന്ന് രണ്ട് ക്ലാസ്സുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് നാലു ദിവസങ്ങളിലായാണ് സർവ്വേ നടത്തിയത്.
ഡോ. എ. പ്രമീള, (പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി ട്രെയിനിംഗ് കോളേജ്, ഇടുക്കി) ഡോ. ടി.ബി. ഗുരഗെയ്ൻ, (എസ്.സി.ഇ.ആർ.ടി, ഗാംഗ്ടോക്ക്),ജെന്നിഫർ ജെ. സിന്റം, സ്റ്റേറ്റ് കോർഡിനേറ്റർ, എസ്.എസ്.എ, ഷില്ലോംഗ്), എം. ഹെലൻ റാണി (സ്റ്റേറ്റ് കോർഡിനേറ്ററും, എസ്.എസ്.എ പുതുച്ചേരി) പ്രൊഫ: വി.പി. സിംഗ്, (പ്രോഗ്രാം കോർഡിനേറ്റർ, എൻ.സി.ഇ.ആർ.ടി, ന്യൂഡൽഹി) എന്നിവരടങ്ങിയ അഞ്ചംഗ സംഘത്തിൻ്റെ നേതൃത്വത്തിലാണ് സർവ്വേ നടന്നത്.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമൻ, സമഗ്രശിഷ എ.ഡി.പി.സി കെ പി ഹരീന്ദ്രൻ എന്നിവരും പങ്കെടുത്തു .

Leave A Reply

Your email address will not be published.