Latest News From Kannur

പെരിങ്ങാടി മാങ്ങോട്ടും കാവിലെ മരമുത്തശ്ശി നൂറാം വയസ്സിലേക്ക്

0

ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയുടെ തിരുസന്നിധിയിലെ ആൽമരം നവതി പിന്നിട്ട്, നൂറാം വയസ്സിലേക്ക് അടുക്കുന്നു കാവിലമ്മയെ തൊഴാൻ വരുന്ന ഭക്തർ ഈ ആൽമരത്തെ വണങ്ങുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്യും ഈ മരമുത്തശ്ശിക്ക് വലിയ പ്രാധാന്യമാണ് ഈ കാവിലുള്ളത് വൃക്ഷങ്ങളുടെ രാജാവായ ആൽമരത്തിൽ ത്രിമൂർത്തികൾ കുടികൊള്ളുന്നു എന്നാണ് വിശ്വാസം ഒരു മണിക്കൂറിൽ 1000 കിലോയോളം ഓക്സിൻ പുറത്ത് വിടുന്ന ആൽമരം ഈ പ്രദേശത്തിന് ശുദ്ധവായുവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു കൂടാതെ പല രോഗങ്ങൾക്കും ശമനം നൽകുമെന്നാണ് വിശ്വാസം ഈ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം നടക്കുന്ന സരസ്വതി മണ്ഡപം ആരാധനയുള്ള ആൽമരത്തിന് സമീപമാണ് ഒക്ടോബർ 15 മുതൽ 24 വരെ ഭക്ത്യാദരപൂർവ്വം സമുചിതമായി ആഘോഷിക്കുന്നു

Leave A Reply

Your email address will not be published.