മാഹി : യൂത്ത് കോൺഗ്രസ്സ് മാഹി മേഖല ഉപാധ്യക്ഷൻ മുഹമ്മദ് സർഫാസ് ജന്മദിനം സേവന ദിനമായി ആഘോഷിച്ചു വ്യത്യസ്ഥനായി. ജന്മദിനത്തിൽ ആഘോഷങ്ങൾക്ക് പകരം തലശ്ശേരി ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് രക്തം നൽകുകയാണ് മുഹമ്മദ് സർഫാസ് ആദ്യം ചെയ്തത്. തലശ്ശേരി താലൂക്ക് ബ്ലഡ് ഡോനേഴ്‌സ് എക്സിക്യൂട്ടീവ് മെമ്പറായതിനാൽ രക്തദാനത്തിൻ്റെ മഹത്വം മറ്റുള്ളവരിൽ എത്തിക്കുന്നതിനായിട്ടാണ് ജന്മദിനത്തിൽ തന്നെ രക്തം ദാനം ചെയ്തത്. ഓരോ നാലു മാസം കൂടുമ്പോഴും രക്തം നൽകുന്ന വ്യക്തി കൂടിയാണ് സർഫാസ്.
കൂടാതെ പോലീസ് – ബി.ഡി.കെ അക്ഷയപാത്രത്തിലൂടെ ഭക്ഷണവും നൽകുകയുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post