മാഹി: പ്രകൃതിക്കുവേണ്ടി ജീവിച്ച പ്രൊഫസർ ശോഭേന്ദ്രനാഥിനെയും മലയാളം എന്നുമോർക്കുന്ന ഒരു പിടി നല്ല സിനിമകളുടെ നിർമാതാവും കെപിസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരനെയും ന്യൂ മാഹി പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരകവാനശാല ഗ്രന്ഥാലയം അനുസ്മരിച്ചു.
ഭൂമിയുടെ ജീവനെ സുസ്ഥിരമായി കാത്തു സൂക്ഷിക്കാൻ എന്നും കർമ്മനിരതനായ ശോഭീന്ദ്രൻ മാസ്റ്റർ പ്രകൃതി സ്നേഹികളുടെ ഹൃദയത്തിൽ ഇടം നേടിയ പരിസ്ഥിതി പ്രവർത്തകനായിരുന്നു എന്ന് വായനശാല പ്രസിഡന്റ് സി.വി .രാജൻ പെരിങ്ങാടി.
സിനിമയിലും രാഷ്ട്രീയ പ്രവർത്തനത്തിലും ബിസിനസ് രംഗങ്ങളിലും ഒരേപോലെ ശോഭിച്ച വ്യക്തിത്വമായിരുന്നു പി വി ഗംഗധാരനെന്ന് ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അനുസ്മരിച്ചു.
ചടങ്ങിൽ രൂപേഷ് ബ്രഹ്മം, ടി ഹരീഷ് ബാബു ,എൻ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post