Latest News From Kannur

എന്റെ പ്രിയ നാടേ പ്രകാശനം ചെയ്തു

0

പാനൂർ :മുൻ പാനൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.നാണു മാസ്റ്റർ എഴുതിയ ആത്മകഥ എന്റെ പ്രിയ നാടേ പ്രകാശനം ചെയ്തു.
മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അനുഭവിച്ച യാതനകളും പീഢനങ്ങളും ചില നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ദുഷിച്ച മേൽക്കോയ്മ സംബന്ധിച്ചുള്ള പരാമർശങ്ങളും പുസ്തകത്തെ ശ്രദ്ധേയമാക്കും.
83 കാരനായ നാണു മാസ്റ്ററുടെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തനാനുഭവങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നു.എ. ലക്ഷ്മണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡ്വ.പി.എം.സുരേഷ് ബാബു പുസ്തക പ്രകാശനം നിർവ്വഹിച്ചു.എഴുത്തുകാരൻ പന്ന്യന്നൂർ ഭാസി പുസ്തകം സ്വീകരിച്ചു. ഡോ.കെ.വി.ശശിധരൻ പുസ്തകം പരിചയപ്പെടുത്തികെ.ഇ. കുഞ്ഞബ്ദുള്ള ,എൻ.കെ.നാണുമാസ്റ്റർ ,കെ.പി.സാജു ,അഡ്വ ഷിജിലാൽ ,
ഇ. മനീഷ് ,മുഹമ്മദ് തൗഫീഖ് ,രാജേന്ദ്രൻ തായാട്ട് ,പ്രേമാനന് ചമ്പാട് ,
കെ. ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസ പറഞ്ഞു.ടി.കെ.നാണു സ്വാഗതവും ടി. പ്രദീപ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.