മാഹി : മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെ നടക്കും. 15 കാലത്ത് ഗണപതിഹോമത്തോടെ ആരംഭിക്കും. ഭക്തി ഗാന സുധ, സിത്താർ, ഗിറ്റാർ, പുല്ലാങ്കുഴൽ കച്ചേരി, നൃത്തോത്സവം, ശാസ്ത്രീയ നൃത്ത നൃത്യങ്ങൾ, ലളിത സഹസ്ര നാമാർച്ചന, ഉപകരണ സംഗീത കച്ചേരി,22 ന് വൈകുന്നേരം 6.30 ന് ഗ്രന്ഥം വെയ്പ്, 23 ന് മഹാനവമി ദിവസം വൈകുന്നേരം വാഹനപൂജ, 24 ന് വിജയദശമി ദിവസം കാലത്ത് 7.30 മുതൽ 9.30 വരെ വിദ്യാരംഭ കർമ്മം നിർവ്വഹിക്കും.