ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച മാഹിയിൽ നടന്ന രക്തദാനബോധവൽക്കരണവും, ലഘുലേഖ വിതരണവും ഡാറ്റാ കലക്ഷനും മാഹി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ : ആർ ഷൺമുഖം ഉദ്ഘാടനം ചെയ്തു
മാഹി : മയ്യഴി അമ്മയുടെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ബോധവൽക്കണവും , ഡാറ്റാ കലക്ഷനും . ലഘുലേഖാ വിതരണവും നടന്നു. ബി ഡി കെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വട്ടക്കാരി കൈതാൽ മാഹിയുടെ അദ്ധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ : ആർ ഷൺമുഖം ഉദ്ഘാടനം ചെയ്തു. മനുഷ്യ നൻമയ്ക്ക് വേണ്ടി രാജ്യത്തിനകത്തും പുറത്തും വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബ്ലഡ് ഡോണേഴ്സ് കേരളക്ക് ആശംസകൾ നേർന്നതോടൊപ്പം മാഹി പോലീസിനെ സഹകരിപ്പിച്ചുകൊണ്ട് സന്നദ്ധ രക്തദാന ക്യാമ്പ് നടത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ശ്രീ : ആർ ഷൺമുഖം പറഞ്ഞു. മലയാളത്തിന്റെ എഴുത്തുകാരൻ ശ്രീ എം മുകുന്ദനുൾപ്പടെ നിരവധി പേരുമായി ബി ഡി കെ അംഗങ്ങൾ സംസാരിച്ചു. പള്ളൂർ എസ് ഐ കെ സി അജയകുമാർ ,എസ് ഐ യൂസഫ് , രോഷിത്ത് പാറമ്മേൽ , ശ്രീജേഷ് സി വി , ബി ഡി കെ തലശ്ശേരി താലൂക്ക് ജനറൽ സിക്രട്ടറി ഷംസീർ പരിയാട്ട് തലശ്ശേരി താലൂക്ക് കേശദാന കോർഡിനേറ്റൽ ഒ പി പ്രശാന്ത്, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.