Latest News From Kannur

ഐ എ എം ഇ ജില്ലാ കലോത്സവം ആർട്ടോറിയത്തിന് നാളെ തുടക്കം

0

മാഹി :ഐ എ എം ഇ എന്നത് അൺ എയ്ഡഡ് സിബിഎസ്ഇ സ്കൂൾ , കേരള സ്റ്റേറ്റ് സിലബസ് സ്കൂളുകളുടെ ഒരു സഹോദയ ആണ് . കേരളത്തിലെ 14 ജില്ലകളും മാഹിയിലേത് ഉൾപ്പെടെ 450 ഓളം സ്കൂളുകളാണ് ഇതിൽ അംഗമായിട്ടുള്ളത്.

വിവിധ ജില്ലകളിലായി ഈ സമയത്ത് ആർട്സ് ഫെസ്റ്റ് പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്നാളെ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച കണ്ണൂർ ജില്ലയിലെയും മാഹിയിലേതും ഉൾപ്പെടെ അഫിലിയേറ്റ് ചെയ്യപ്പെട്ട സ്കൂളുകളുടെ കലോത്സവങ്ങൾ ആർട്ടോറിയം 2023 എന്ന പേരിൽ കണ്ണൂർ വളപട്ടണം ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുകയാണ്.നാളത്തെ ജില്ലാതല കലോത്സവത്തിന് അഴീക്കോട് എംഎൽഎ .ശ്രീ സുമേഷ് ഉദ്ഘാടനം ചെയ്യും.
ഐ എ എം ഇസംസ്ഥാന ഭാരവാഹികളായ പ്രൊഫസർ യു.സി അബ്ദുൽ മജീദ് , സംസ്ഥാന കമ്മിറ്റി മെമ്പറും സിബിഎസ്ഇ മാസ്റ്റർ ട്രെയിനറുമായ കെ എം അബ്ദുൽ ഖാദർ കരുവഞ്ചാൽ എന്നിവർ ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും.8 വേദികളിലായി ആറ് കാറ്റഗറിലായി 124 ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 700 ഓളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി രജിസ്ട്രേഷൻ പ്രോസസ് പൂർത്തീകരിച്ചിട്ടുള്ളത്.ഓവറോൾ ചാമ്പ്യൻഷിപ്പ് സ്റ്റാർ ഓഫ് ദ ഫെസ്റ്റ് ബോയ്സ് സ്റ്റാർ ഓഫ് ദ ഫസ്റ്റ് ഗേൾസ് , വിവിധ കാറ്റഗറി ചാമ്പ്യൻഷിപ്പ് എന്നിവ നൽകി ജേതാക്കളെ ആദരിക്കും.സ്റ്റേജ് ഇതര മത്സരങ്ങൾ നാടുകാണി അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ഒക്ടോബർ അഞ്ചാം തീയതി നടന്നിരുന്നുജില്ലാതലത്തിൽ ചെസ്സ് കോമ്പറ്റീഷൻ സ്പോർട്സ് മീറ്റ് സംസ്ഥാനതലത്തിൽ സ്കൂൾ എക്സിബിഷൻ, കലാ കായിക പരിപാടികൾ കെജി വിദ്യാർത്ഥികൾക്കു മാത്രമായുള്ള കിഡ്സ് ഫെസ്റ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനമേധാവികൾക്കുമുള്ള വിവിധതരം ട്രെയിനിങ്ങുകൾ എന്നിവ അഫിലിയേറ്റ് ചെയ്യപ്പെട്ട സ്കൂളുകൾക്ക് ഐ എ എം ഇ നൽകി വരുന്നുണ്ട്.പത്രസമ്മേളനത്തിൽ
ഐ എ എം എ കണ്ണൂർ ജില്ല ജനറൽ കൺവീനർ ഷെരീഫ് കെ മൂഴിയോട്ട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹൈദർ അലി നൂറാനി,ക്രസൻറ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ജില്ല ക്യാബിനറ്റ് അംഗവുമായ അൻവർ സഖാഫി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.