മാഹി: ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായിഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ചിലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ആവശ്യവസ്തുക്കളുടെ നിർമ്മാണമാണ് പ്രകൃതിയിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂടാൻ കാരണം പ്ലാസ്റ്റിക് മാലിനീകരണവും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ,ഇത് നിർത്താനുള്ള വിവിധ മാർഗ്ഗങ്ങളും വിദ്യാർത്ഥിക്കും, രക്ഷിതാക്കൾക്കും ചിത്രങ്ങളിലുടെയും ,വീഡിയോവിലൂടെയും പ്രദർശിപ്പിക്കുകയുണ്ടായി.
ഹെഡ്മിസ്ട്രസ് പി.സീതാലക്ഷമിയുടെ അധ്യക്ഷതയിൽ ടി .സി .പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏ വി സിന്ധു, ശ്രീജ തിലക് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.