മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിന്റെ തിരുനാൾ മഹോത്സവും 300 വർഷ ആചരണത്തോടനുബന്ധിച്ച് മാഹി പോലീസ് ക്രമസമാധനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരുനാളിന്റെ പ്രധാന ദിനങ്ങളായ 14, 15 തീയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി, മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി, മഞ്ചക്കൽ റോഡ് (ബോട്ട് ഹൗസ് വഴി റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോകണം . വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ഗവ. ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷൻ മുൻവശത്ത് കുടി കടന്ന് മാഹി പാലം ഭാഗത്തേക്ക് തിരിയണം മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. സൗകര്യപ്രഥമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ പാർക്കിനായി ഉപയോഗിക്കാവുന്നതാണ് . പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിക്കും, പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കുടുതൽ സേനാഗംങ്ങളെ വിന്യസിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ കടലാസ് പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ അനുവദിക്കുന്നതല്ല. 14 ന് മാഹി ടൗണിൽ മദ്യഷാപ്പുകൾ അടച്ചിടും. അനധികൃത മദ്യവിൽപ്പന തടയുന്നതിനുവേണ്ടി കർശന നടപടി എടുക്കുന്നതാണെന്ന് പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാഹി പോലീസിനെ സഹായിക്കാൻ കേരള പോലീസ് ബോംബ് സ്വകാഡ് അടക്കം ഉണ്ടാകും. മാഹിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ എസ്.ഐ.മാരായ
സി.വി.റെനിൽകുമാർ, പി.പ്രദീപൻ, കെ.സി.അജയകുമാർ , പി.പി.ജയരാജ്, കെ.രാധാകൃഷ്ണൻ, ആർ. മോഹൻദാസ്, ആർ. ജയശങ്കർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.