Latest News From Kannur

പുതുച്ചേരിക്ക് സംസ്ഥാന പദവി മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം: വി.വൈദ്യലിംഗം എം.പി

0

പുതുച്ചേരി: പുതുച്ചേരിക്ക് സംസ്ഥാന പദവി നേടിയെടുക്കുന്നതിൽ മുഖ്യമന്ത്രി രംഗസാമി കാണിക്കുന്ന നിലപാട് സംശയാസ്പദമാണ്. കേന്ദ്ര സർക്കാറിനോട് ഈ കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായിട്ടില്ല. ഇടയ്ക്കിടെ ഡൽഹിയിൽ പോകുന്ന സ്പീക്കറും മന്ത്രിമാരും എന്തുകൊണ്ടാണ് സംസ്ഥാന പദവി വിഷയത്തിൽ കേന്ദ്ര സർക്കാരുമായി സംസാരിക്കാൻ തയ്യാറാവത്തതെന്ന് ജനങ്ങളെ അറിയിക്കണമെന്ന് പുതുച്ചേരി കോൺഗ്രസ്സ് പ്രസിഡന്റ് വി.വൈദ്യലിംഗം എം.പി. വാർത്താ സമ്മേളനത്തിൽ ആവശ്യപ്പട്ടു.

മുഖ്യമന്ത്രി ആദിതിരാവി വിഭാഗക്കാരെ തഴയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.സ്ത്രീയിൽ നിന്നും മന്ത്രിസ്ഥാനം തട്ടിയെടുത്ത് പണക്കൊഴുപ്പുകാരന് നൽകി മുഖ്യമന്ത്രി കച്ചവടം നടത്തുകയാണ്. ഇത് അപലപനീയമാണെന്ന് വി.വൈദ്യലിംഗം എം.പി ആരോപിച്ചു.സംസ്ഥാന പദവി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ മുഖ്യമന്ത്രി തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നാലു ദിവസം മുമ്പ് മുഖ്യമന്ത്രി ലഫ്.ഗവർണറെ കണ്ട് ചന്ദ്രപ്രിയങ്കയെ പിരിച്ചുവിടണമെന്നും തിരുമുരുകനെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.കോൺഗ്രസ് അധികാരത്തിൽ വന്നാൽ അന്വേഷണം നടത്തുമെന്നതിൽ ഭയന്ന് ദുബായിലും മലേഷ്യയിലും സിംഗപ്പൂരിലും പോയി കള്ളപ്പണം നിക്ഷേപിക്കുന്ന പണിയാണ് ഒരു മന്ത്രി ചെയ്യുന്നത്.
ആദ്യം പിരിച്ചുവിടേണ്ടത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ്.
മോദി സർക്കാർ അധികാരത്തിൽ ഉള്ളിടത്തോളം സ്ത്രീകൾക്ക് 33% സംവരണത്തിന് സാധ്യതയില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ത്രീവിരുദ്ധ ഭരണമാണ് നടത്തുന്നത്. ദലിത് വനിതാ മന്ത്രിയുടെ പരാതിയിൽ മുഖ്യമന്ത്രി രംഗസാമിക്കെതിരെ
ക്രൂരതയ്ക്ക് കേസെടുക്കണമെന്ന്
മുൻ മുഖ്യമന്ത്രി നാരായണസാമി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.