മാഹി: ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ കൊതുക് ജന്യ രോഗ നിവാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. ഈസ്റ്റ് പള്ളൂർ ഹെൽത്ത് ആൻറ് വെൽനെസ് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. സർഗ്ഗവാസൻ ബോധവത്ക്കണ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻ്റ് എം മതിയഴക്കൻ, ആരോഗ്യവകുപ്പ് എൽ എച്ച് വി ഏലിയാമ്മ പുന്നൂസ് എന്നിവർ സംസാരിച്ചു.