മാഹി: ബഹുമുഖ പ്രതിഭയും, ദീർഘകാലം ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ വായനശാലയുടെ സാരഥിയുമായിരുന്ന, കഴിഞ്ഞ ദിവസം വിടവാങ്ങിയ കെ.പി.മുകുന്ദൻ മാസ്റ്റരെ ഇടയിൽ പീടിക പൗരാവലി അനുസ്മരിച്ചു. ഇടയിൽപീടിക വായനശാലാ ഗ്രൗണ്ടിൽ എം.ഹരീന്ദ്രൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ഡോ: വി.രാമചന്ദ്രൻ ,സിനിമ – നാടക നടൻ മുഹമ്മദ് പേരാമ്പ്ര, മുൻ ഇന്ത്യൻ വോളിബോൾ പരിശീലകൻ പ്രദീപൻ വട്ടോളി, പിന്നണി ഗായകൻ എം.മുസ്തഫ, ഗ്രന്ഥകാരൻ ചാലക്കര പുരുഷു, വോളിബോൾ താരം പ്രകാശൻ മാസ്റ്റർ സംസാരിച്ചു.കെ.ശിവദാസൻ സ്വാഗതവും, കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.