Latest News From Kannur

ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

0

ദില്ലി : തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക, ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ ഉൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകൾക്കും വഴിയും ഈ പുതിയ സംവിധാനം ബാധകമാകും. മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബി എക്സ്പ്രസ് (ട്രെയിൻ നമ്പർ 12009/12010) ലാണ് ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാൽ ഓതന്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. തുടർന്ന് ഇത് റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണ പോലെ തുടരും. ബുക്കിംഗ് സമയത്തിന് മുൻപ് ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക, യാത്രയുടെ വിവരങ്ങൾ നൽകുക, ‘തത്കാൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന ഘട്ടങ്ങൾ. (ഭാവി ബുക്കിംഗുകൾക്കായി വിവരങ്ങൾ ‘മാസ്റ്റർ ലിസ്റ്റ്’ ഫീച്ചറിൽ സേവ് ചെയ്യാം

 

 

Leave A Reply

Your email address will not be published.