രഭിജിത് മെമ്മോറിയൽ ട്രോഫി പള്ളൂർ നോർത്ത് ഗവ.എൽ. പി സ്കൂളിന്

രഭിജിത് മെമ്മോറിയൽ ട്രോഫി പള്ളൂർ നോർത്ത് ഗവ.എൽ. പി സ്കൂളിന്
പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മാഹിയിലെ ഏറ്റവും വലിയ കലോത്സവമായ മയ്യഴി മേളത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർക്കാർ വിദ്യാലയത്തിനായി ഏർപ്പെടുത്തിയ പ്രഥമ രഭിജിത് മെമ്മോറിയൽ ട്രോഫി പള്ളൂർ നോർത്ത് ഗവ.എൽ പി സ്കൂൾ കരസ്ഥമാക്കി. ഏഴിമല നാവിക അക്കാദമിയില പരിശീലനത്തിനിടെ അകാല മൃത്യുവരിച്ച അസിസ്റ്റന്റ് കമാൻറ്റർ രഭിജിത്തിന്റെ ഓർമ്മയ്ക്കായി മാതാപിതാക്കൾ ഏർപ്പെടുത്തിയ ട്രോഫി രഭിജിത് പഠിച്ച വിദ്യാലയത്തിന് തന്നെ നേടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫെസ്റ്റീവ് വേദിയിൽ ട്രോഫി ഏറ്റുവാങ്ങിയത്തിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു മയ്യഴിയിലെ സ്കൂളുകൾ സി ബി എസ് ഇ ആയതിനു ശേഷം സർക്കാർ തലത്തിൽ നടന്ന ആദ്യ സ്കൂൾ കലോത്സവത്തിലും പ്രൈമറി തലത്തിൽ ഇതേ വിദ്യാലയത്തിനായിരുന്നു ഒവർഓൾ ചാമ്പ്യൻഷിപ് ലഭിച്ചത്.