വടകര: യുഡിഎഫില്‍ കെ കെ രമ ഉറപ്പിച്ചു; ഇടതില്‍ ആര്? ആർജെഡിയില്‍ സ്ഥാനാർത്ഥിത്വത്തിനായി നിരവധിയാളുകള്‍

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയപ്പോഴും എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കിയ മണ്ഡലമായിരുന്നു വടകര. 1960ന് ശേഷം സോഷ്യലിസ്റ്റ് പാർട്ടികള്‍ മാത്രം

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയപ്പോഴും എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കിയ മണ്ഡലമായിരുന്നു വടകര. 1960ന് ശേഷം സോഷ്യലിസ്റ്റ് പാർട്ടികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം കെ. കെ. രമയിലൂടെ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു. ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. കെ. രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.

എല്‍ഡിഎഫില്‍ എല്‍ജെഡിക്ക് വേണ്ടി മത്സരിച്ച മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടുകള്‍ക്കായിരുന്നു കെ. കെ. രമയുടെ വിജയം. യുഡിഎഫ് പിന്തുണയോടെ ഇത്തവണയും കെ. കെ. രമ തന്നെയാകും വടകരയിലെ ആർഎംപിഐ സ്ഥാനാർത്ഥി. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയ മുന്നേറ്റവും യുഡിഎഫിന് ആശ്വാസ ഘടകങ്ങളാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 22000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭ മണ്ഡലം ഷാഫി പറമ്പിലിന് നല്‍കിയത്.