അബാക്കസ് ചാമ്പ്യൻഷിപ്പ്: വിജയികളെ അനുമോദിച്ചു

അബാക്കസ് ചാമ്പ്യൻഷിപ്പ്: വിജയികളെ അനുമോദിച്ചു

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷൻ നടത്തിയ ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷൻ നടത്തിയ ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 800 ൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. തലശ്ശേരി ടൗൺ ഹാളിൽ നടന്ന പുരസ്‌ക്കാര ചടങ്ങ് മാഹി പോലീസ് ഇൻസ്‌പെക്ടർ അനിൽ കുമാർ, ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുജയ.പി.പി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കതിരൂർ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത്‌ ചോഴൻ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത ബിജു, ചീഫ് ടെക്നോളജി ഓഫീസർ പ്രജിത്ത്.പി.വി, ഇവന്റ് കോർഡിനേറ്റർ ബിജു പച്ചിരിയൻ, ഭരത് ചന്ദ്ര.കെ, കലേഷ്.എ, ഷീജ ടീച്ചർ, പഞ്ചായത്ത് മെമ്പർ റൂബി ടീച്ചർ സംസാരിച്ചു. മനഃശാസ്ത്ര വിദഗ്ധൻ ഡോ:എ.വേണുഗോപാൽ രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ടോഫിയും മൊമെൻ്റോയും, സർട്ടിഫിക്കറ്റും നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.