എസ്.കെ.പൊറ്റക്കാട് പുരസ്കാരം: അർഷാദ് ബത്തേരിക്ക്

എസ്.കെ.പൊറ്റക്കാട് പുരസ്കാരം: അർഷാദ് ബത്തേരിക്ക്

എസ്.കെ.പൊറ്റക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഷാദ് ബത്തേരി അർഹനായി.

എസ്.കെ.പൊറ്റക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഷാദ് ബത്തേരി അർഹനായി. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ വെച്ച് പുരസ്കാരം കഥാകാരൻ എം.മുകുന്ദനിൽനിന്നും അർഷാദ് ഏറ്റുവാങ്ങി. നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ.താഹിറ കല്ലുമുറിക്കൽ, സുമാ മഹേഷ്, കണ്ണനുണ്ണി, തങ്ക.പി.സി, അരുൺ കളപ്പില, സോജി ഭാസ്കർ, അജിത് നായർ എന്നിവർക്ക് പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരങ്ങളും നൽകി. അർഷാദ് ബത്തേരി, എം.കുഞ്ഞാപ്പ, ഹാജറ.കെ.എം, ഷീന.വി.കെ, സുഭാഷ് പയ്യാവൂർ എന്നിവർ സംസാരിച്ചു. ഉത്തമരാജ് മാഹി സ്വാഗതവും റാണി പി.കെ നന്ദിയും പറഞ്ഞു.