മാഹി : മയക്കുമരുന്നിനെതിരായുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി നടന്ന പ്രൊഫഷണൽസ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ മാഹിയിലെ പ്രൊഫഷണൽ സ്ഥാപനങ്ങളായ കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ്, മോർഗൻ മെക്കൻലി, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച മത്സരങ്ങൾ അരങ്ങേറിയ ടൂർണമെന്റിൽ രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെൻ്റിനോടനുബന്ധിച്ച് കോൺട്രാകറ്റിങ്ങ് പ്ലസ്സ് ഇന്ത്യയുടെ ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ ഇ.വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രജിത്ത് പി. വി. സ്വാഗതവും, പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു. ബിജു മോൻ, റഫ്ഷാദ് മെഹമൂദ്, വിപിൻ, ഡോക്ടർ നിഗിൽ, ഡോക്ടർ ആകാശ് എന്നിവർ ആശംസകൾ അറിയിച്ചു.
MPL കോർഡിനേറ്റർമാരായ മഹേഷ് പി, ഷഗിൽ കെ, സോഹൻ കെ, ഗോകുൽ പി. എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നല്കി.