കൂത്തു പറമ്പ് : നീർവേലി തട്ടുപറമ്പ് ശ്രീ ഗുരുനാഥ ക്ഷേത്ര തിറ മഹോത്സവം 18 , 19 ചൊവ്വ ബുധൻ ദിവസങ്ങളിൽ നടക്കും. 18ന് രാവിലെ വിശേഷാൽ പൂജകളും ഗണപതി ഹോമം മൂന്നുമണിക്ക് മലയിറക്കം മുത്തപ്പൻ വെള്ളാട്ടവും തുടർന്ന് ദേവീദേവന്മാരുടെ വെള്ളാട്ടങ്ങളും നടക്കും. രാത്രി ഒരു മണിക്ക് ശേഷം ഗുളികൻ; ഭൈരവൻ; നീല കരിങ്കാളി; ഖണ്ഡാകർണ്ണൻ; കുട്ടിച്ചാത്തൻ ,വസൂരി മാല , കരിങ്കാളി; വിഷ്ണമൂർത്തി; കരുവാൾ ഭഗവതി; പൂക്കുട്ടി ശാസ്ത്രപ്പൻ; ഉച്ചിട്ട ഭഗവതി; എന്നീ തിറകൾ കെട്ടിയാടും. 18 ന് രാത്രിയും 19ന് ഉച്ചക്കും അന്നദാനം ഉണ്ടായിരിക്കും.
ഉച്ചിട്ട ഭഗവതിയുടെ അഗ്നി പ്രവേശത്തോട് കൂടി ഈ വർഷത്തെ ഉത്സവ സമാപനം കുറിക്കും.