*ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി; ഗ്രന്ഥശാലകൾക്ക്പുസ്തകങ്ങൾ നൽകി*

*ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി; ഗ്രന്ഥശാലകൾക്ക്പുസ്തകങ്ങൾ നൽകി*
പാനൂർ:

കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ അംഗീകൃത ലൈബ്രറികൾക്കുള്ള പുസ്തകവിതരണം പാലത്തായി ജ്ഞാനോദയം വായനശാലയിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ കൗൺസിലർ എം.പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. പി.വി.ബാലകൃഷ്ണൻ നമ്പ്യാർ പദ്ധതി വിശദീകരിച്ചു.
71 അംഗീകൃത ഗ്രന്ഥശാലകൾക്കാണ് വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ നൽകിയത്. കൗൺസിലർമാരായ സജിത അനീവൻ, അൻസത്ത് മീത്തൽ, ലൈബ്രറി സെക്രട്ടറി ബിന്ദു കുനിയിൽ, പി.ദിനേശൻ,
അഷ്റഫ് കുനിയിൽ എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു.