സ്വീകരണം നൽകി

സ്വീകരണം നൽകി
പാനൂർ :

കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിട്ടും
നിയമപോരാട്ടം നടത്തി ജയിൽമോചിതനായ കെ എസ് യു ജില്ലാ പ്രസിഡൻ്റ് എം സി അതുലിന് പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻമനാട്ടിൽ സ്വീകരണം നൽകി. മുത്താറി പീടികയിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം സ്കൂൾ പരിസരത്ത് സജ്ജമാക്കക്കിയ പൊതുയോഗ പരിപാടിയിലേക്ക് എത്തി ചേർന്നു. സ്വീകരണ പൊതുയോഗം കെ പി സി സി നിർവ്വാഹക സമിതി അംഗം വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ പി സാജു , ഹരിദാസ് മൊകേരി, തേജസ് മുകുന്ദ് ബിന്ദു കെ സി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്വീകരണം ഏറ്റുവാങ്ങി അതുൽ എം സി മറുപടി പ്രസംഗം നടത്തി. എ പി രാജു സ്വീകരണ പരിപാടിക്ക് നന്ദി പറഞ്ഞു.