മാഹിയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല: മുസ്ലിംലീഗ് ജില്ല കമ്മിറ്റി

മാഹിയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല: മുസ്ലിംലീഗ് ജില്ല കമ്മിറ്റി
നിയമസഭ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ മാഹി മുനിസിപ്പൽ കമ്മിറ്റി എന്ന പേരിൽ ചിലർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തങ്ങൾ മാഹി ജില്ലാകമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും ബദൽ കമ്മിറ്റി രൂപീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം ആളുകൾ നടത്തുന്ന പിരിവുകൾക്കോ, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കോ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നമ്മുടെ പ്രവർത്തകർ ഇത്തരം ആളുകളുടെ പ്രകോപനങ്ങളിൽ വീഴരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പാർട്ടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുസ്ലിം ലീഗ് മാഹി ജില്ല പ്രസിഡണ്ട് റാഷിദ്.പി.ടി.കെ വാർത്താ സമ്മേളത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സംസ്ഥാന കമ്മിറ്റി അഞ്ചംഗ പാർലമെന്ററി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. റാഷിദ്.പി.ടി.കെ, ഇസ്മായിൽ.എ.വി, വി.കെറഫീഖ്, പി.യൂസഫ്, സമീൽ കാസിം എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കൂടാതെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇസ്മായിൽ ചങ്ങരോത്തിനെ കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ പ്രമുഖകക്ഷിയെന്ന നിലയിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അർഹിക്കുന്ന സീറ്റ് ആവശ്യപ്പെട്ട് പൂതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റി, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനങ്ങൾ ഉടൻ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ലെന്ന് മുസ്ലീലീഗ് മാഹി ജീല്ലാ കമ്മിറ്റി ഭാരവാഹികളായ എ.വി.ഇസ്മയിൽ, പി.യൂസഫ്, എം.പി. അഹമ്മദ് ബഷീർ, ഇസ്മയിൽ ചങ്ങരോത്ത്, വി.കെ.റഫീഖ്, സമീർ കാസിം, എ.വി.സലാം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു