*പ്രിയദർശിനി യുവകേന്ദ്ര: ഇഫ്താർ സ്നേഹ സംഗമം നടത്തി*
മാഹി: വിശുദ്ധ റംസാന്റെ 25ാം നാളിൽ പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹ സംഗമം നടത്തി. പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. റാഷിദ്.പി.ടി.കെ, ടി.ഇബ്രാഹിം കുട്ടി, റുബീസ് ചാലക്കര, ആനന്ദ് കുമാർ പറമ്പത്ത്, ചാലക്കര പുരുഷു, പി.ടി.സി.ശോഭ, കെ.വി.ഹരിന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. വിവിധ മേഖലയിൽ അംഗീകാരം നേടിയ ആശ്രയ എസ് പ്രശാന്ത്, സാൻവിയ, സാധിക എന്നീ യുവ വനിതകളെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.