തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
ഏറാമല:
3 വർഷം മുമ്പ് കളഞ്ഞുപോയ പറമ്പത്ത് നാരായണിയമ്മയുടെ സ്വർണ്ണാഭരണം പറമ്പിൽ ജോലി ചെയ്യവേ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടുകയും അത് ഉടമസ്ഥയായ പറമ്പത്ത് നാരായണിയെ ഏൽപ്പിച്ചുകൊണ്ട് ഏറാമല ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ നാടിനു തന്നെ മാതൃകയായി.
സ്വർണ്ണത്തിന് തീ വിലയുള്ള ഈ കാലഘട്ടത്തിൽ സ്വർണാഭരണം കിട്ടിയ ഉടൻ തന്നെ അതിൻറെ ഉടമസ്ഥരെ കണ്ടെത്തി അത് ഉടമസ്ഥയുടെ കയ്യിൽ ഏൽപ്പിക്കാൻ മനസ്സ് കാട്ടിയ തൊഴിലുറപ്പ് തൊഴിലാളികളായ റൊസീന പറമ്പത്ത്,പുഷ്പ തില്ലേരി, നിഷ നടുവിലടുത്ത്, എന്നിവർക്കും വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും വാർഡിൻ്റെ പേരിലും നാടിൻറെ പേരിലും വാർഡ് മെമ്പർ ഭവ്യ പ്രജിത്തും പറമ്പത്ത് കുടുംബവും നന്ദി രേഖപ്പെടുത്തി.