മാഹിയിൽ മത്സ്യതൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനം

മാഹിയിൽ മത്സ്യതൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനം
മാഹിയിൽ മത്സ്യതൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനം
മാഹി: മത്സ്യതൊഴിലാളികളുടെ സുരക്ഷയും സാങ്കേതിക അറിവും വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലന പരിപാടി സമാപിച്ചു. NFDBയുടെ ധനസഹായത്തോടെ മാർച്ച് 12 മുതൽ 14 വരെ നടന്ന പരിശീലനം CIFNET കൊച്ചി, ഭാരത സർക്കാർ മത്സ്യബന്ധന വകുപ്പും പുതുച്ചേരി മത്സ്യബന്ധന വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു.
മാഹിയിലെ 25 വീതം മത്സ്യതൊഴിലാളികൾക്കായി “കടൽസുരക്ഷ, സീമാൻഷിപ്പ്, നാവിഗേഷൻ അടിസ്ഥാനങ്ങൾ, മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ” എന്ന വിഷയത്തിലും “ബോട്ട് എഞ്ചിൻ തകരാറുകൾ പരിഹരിക്കലും പരിപാലനവും” എന്ന വിഷയത്തിലും പരിശീലനം നൽകി.
സമാപന സമ്മേളനം മാഹി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് അനിൽകുമാർ പി.എ. ഉദ്ഘാടനം ചെയ്തു. മാഹി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വളവിൽ രതീഷ് അധ്യക്ഷത വഹിച്ചു.
മാഹി ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശിവകുമാർ സ്വാഗതം പറഞ്ഞു. CIFNET സീനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) എം. എൻ. ഗിരീഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് പരിശീലനത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥി വിതരണം ചെയ്തു.
CIFNET ലെ അദ്ധ്യാപകരായ എം. എൻ. ഗിരീഷ്, എസ്. ഷാജി, എസ്. കെ. ശ്രീകാന്ത്, മോഹൻകുമാർ എം. എസ്. എന്നിവരാണ് പരിശീലന ക്ലാസുകൾ നയിച്ചത്.