മാഹി തീരത്ത് ‘സാഗർ കവച്’ മോക്ക് ഡ്രിൽ

മാഹി തീരത്ത് ‘സാഗർ കവച്’ മോക്ക് ഡ്രിൽ
മാഹി : ദേശീയ സുരക്ഷയുടെ ഭാഗമായി കടൽത്തീര സംരക്ഷണവും വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി “സാഗർ കവച്” എന്ന പേരിലുള്ള സംയുക്ത മോക്ക് ഡ്രിൽ മാഹി കടൽത്തീരത്ത് 12, 13 തിയ്യതികളിൽ നടക്കുന്നു.
ഇന്ത്യൻ നേവി , ഇന്ത്യൻ കോസ്റ്റൽ ഗാർഡ് , കോസ്റ്റൽ പോലീസ്, ലോക്കൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ്, അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലാണ് കേരളവും പുതുച്ചേരിയും ഉൾപ്പെടുന്ന തീരദേശ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കുന്നത്.
കടലിലോ തീരദേശത്തോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ ജാഗ്രത സമിതി അംഗങ്ങളും പൊതുജനങ്ങളും അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ 1093 എന്ന ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.