പാനൂർ: അണിയാരം മൂത്തേടത്ത് ദേവസ്ഥാനം തിറ മഹോത്സവം ഫിബ്രവരി 11, 12 തിയ്യതികളിൽ നടക്കുന്നതാണ്. 11 ന് താലപ്പൊലി ഘോഷയാത്ര, വെള്ളാട്ടങ്ങൾ, കലശം വരവ് എന്നിവയും 12 ന് ഗുളികൻ, നാഗഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ടാകർണ്ണൻ, വസൂരിമാല, വിഷ്ണു മൂർത്തി തെയ്യം തിറകളും പ്രസാദ ഊട്ടും ഉണ്ടാകും.