ചാലക്കര പെരുമ 2026-27ൻ്റെ സംഘാടകസമിതി ഓഫീസ് തുറന്നു
മാഹി : ഒക്ടോബർ ജനുവരി മുതൽ ജനുവരി വരെ നീളുന്ന ചാലക്കര ദേശത്തിൻ്റെ മഹോത്സവമായ ചാലക്കരപെരുമ 2026-27ൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു. പ്രവാസി വ്യവസായി നിഷാദ് അബു ഉദ്ഘാടനം ചെയ്തു. കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. പായറ്റ അരവിന്ദൻ, ചാലക്കര പുരുഷു, ആനന്ദ്കുമാർ പറമ്പത്ത്, കെ.മോഹനൻ, കീഴന്തൂർ പത്മനാഭൻ, എം. ശ്രീജയൻ സംസാരിച്ചു. കെ. ചിത്രൻ സ്വാഗതവും, ഷഹനാസ് നന്ദിയും പറഞ്ഞു.