അഡ്വ.ടി. അസഫലിക്ക് നാളെ മാഹിയിൽ പൗരസ്വീകരണം
കേരള സംസ്ഥാന സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ: ടി. ആസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവും പൗര സ്വീകരണവും നൽകും. മാഹി സബർമതിയുടെ നേത്യത്വത്തിൽ മയ്യഴിയിലെ സുഹൃദ്‌സംഘം സംഘടിപ്പിക്കുന്ന പൗര സ്വീകരണം മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ (ഒക്ടോബർ 4 ന്) വൈകുന്നേരം 4 മണിക്ക് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തും. അഡ്വ.എ.പി.അശോകൻ, കെ.കെ.അനിൽ കുമാർ എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.സി.ദിവാനന്ദൻ അറിയിച്ചു. സജിത്ത് നാരായണൻ, കെ.കെ.രാജീവ്, മുഹമ്മദ് മുബാഷ്. ജീജേഷ് ചാമേരി, കെ.എം.പവിത്രൻ, അജയൻ.പി, രജിലേഷ്.കെ.പി, അച്ച്യൂത്ത് എസ് നാരായണൻ, അനിരുദ്ധ് സംബന്ധിച്ചു.