ഗാന്ധിജയന്തി ദിനം: മാഹിയിൽ ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തി
ഗാന്ധി ജയന്തി ദിനത്തിൽ മാഹി സ്റ്റാച്ച്യൂ ജംഗ്ഷനിലെ മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായക പ്രതിമയിൽ മാഹി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും തുടർന്ന് മാഹി ഗവ. ഹൗസിൽ സർവ്വമത പ്രാർത്ഥനയും നടത്തി.
മാഹി മുനിസിപ്പാലിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെ സ്വച്ചതാ ഹൈ സേവയുടെ ഭാഗമായി മാഹി ബീച്ച്, ഹില്ലോക്ക്, നടപ്പാത, മഞ്ചക്കൽ ബോട്ട് ഹൌസ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തിയും നടന്നു. വിദ്യാർഥികൾ, പോലീസ്, സർക്കാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു. വ്യക്ഷതൈ വിതരണവും ശുചീകരണ പ്രവർത്തിയും അഡ്വ. ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ.എമാരായ രമേശ് പറമ്പത്ത് ഡോ:വി.രാമചന്ദ്രൻ, പോലീസ് സുപ്രണ്ട് ധനശേഖരൻ, ആരോഗ്യ ഡെപ്യൂട്ടി ഡയരക്ടർ ഡോ: ഇസ്ഹാക്ക്, ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ്, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ, ഫിഷറീസ് അസി.ഡയരക്ടർ ഇ.പി.ശിവകുമാർ, പോലീസ് ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ രാഷ്ട്രീയ, സാമൂഹ്യ രംഗത്തുള്ള പ്രമുഖർ സംബന്ധിച്ചു.
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനന്റെ നേതൃത്വത്തിലും മാഹി സബർമതി ട്രസ്റ്റ് പ്രസിഡണ്ട് പി.സി.ദിവാനന്ദന്റെ നേതൃത്വത്തിലും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.