മാതൃശക്തിയെ ആർക്കും അവഗണിക്കാനാവില്ല: ഷാഫി പറമ്പിൽ എം.പി

മാതൃശക്തിയെ ആർക്കും അവഗണിക്കാനാവില്ല: ഷാഫി പറമ്പിൽ എം.പി

അമ്മയുടെ ശക്തിയാണ് നമ്മുടെ ഊർജ്ജം. അതിനെ ആർക്കും തന്നെ അവഗണിക്കാനാവില്ല. മരത്തിൽ നിന്നും കല്ലിൽ നിന്നും ലോഹത്തിൽ നിന്നും ശില്പങ്ങൾ സൃഷ്ടിക്കുന്നവരാണ് വിശ്വകർമ്മജർ. തങ്ങളുടെ കുലതൊഴിൽ നെഞ്ചോട് ചേർത്ത് അഭിമാനത്തോടെ ചെയ്യാനുള്ള പ്രേരണ നൽകിയത് അവരുടെ അമ്മമാരാണ്. അതു തന്നെയാണ് ഈ ചടങ്ങിന്റെ ഏറ്റവും വലിയ മഹത്വമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖ സംഘടിപ്പിച്ച മാതൃശക്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.പി. മാഹി വിശ്വകർമ്മ മഹാസഭാ പ്രസിഡണ്ട് അങ്ങാടിപുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ടി.അശോക്‌ കുമാർ എം.എൽ.എ, മുൻ മന്ത്രി ഇ.വത്സരാജ്, മുൻ കൗൺസിലർ വടക്കൻ ജനാർദനൻ, എ.ദിനേശ്, സാലിഹ്.പി.കെ.വി, പ്രജിത്ത്.പി.വി, എ.രാജേന്ദ്രൻ, രമ്യ സജീഷ് സംസാരിച്ചു.