ഗാന്ധി ജയന്തി വാരാഘോഷം: പരിസര ശുചീകരണം നടത്തി

ഗാന്ധി ജയന്തി വാരാഘോഷം: പരിസര ശുചീകരണം നടത്തി

പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചനയും സർവ്വമത പ്രർത്ഥനയും നടത്തി. തുടർന്ന് മാഹി മൈഭാരതിൻ്റെ സഹകരണത്തോടെ കോളനി പരിസരം ശുചീകരിച്ചു. പരിപാടി ഇ.കെ.വാസു ഉദ്ഘാടനം ചെയ്തു. മഹമ്മുദ്.കെ.പി അധ്യക്ഷത വഹിച്ചു. റിയ രജീഷ്, എൻ.മോഹനൻ, പി.എൻ.വിനില സംസാരിച്ചു. പി.പ്രദിപൻ, കെ.കാർത്തികേയൻ, ശരത് ബാബു, എൻ സതി തുടങ്ങിയവർ നേതൃത്വം നൽകി.