ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 5ന്

മാഹി: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലെ “ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ് ഹെൽത്ത് സെന്റർ” പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം ഒക്ടോബർ 5ന് നടക്കും.

ചാലക്കരയിൽ സതീഷ് ബേക്കറിക്ക് സമീപം ഒരുക്കിയ പുതിയ കെട്ടിടത്തിലേക്കാണ് ചെറുകല്ലായി പ്രവർത്തിച്ചിരുന്ന കേന്ദ്രം മാറ്റുന്നത്. 

ഒക്ടോബർ 5ന് രാവിലെ 10ന് നടക്കുന്ന ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും.

റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. സൈബുന്നീസ ബീഗം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറ്റുന്നതോടെ പ്രദേശവാസികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.