ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്കും വഴികാട്ടി: ജില്ലാ കളക്ടര്‍
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഗാന്ധി ദര്‍ശനങ്ങളെന്നാല്‍ ഗാന്ധിജിയുടെ ജീവിതം തന്നെയാണെന്നും ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഗാന്ധിജിയുടെ ജീവിതസന്ദേശം പകര്‍ന്നുനല്‍കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കാനനൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയും ചേര്‍ന്ന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടത്തിയ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ ദര്‍ശനങ്ങളും മൂല്യങ്ങളും പുതിയ തലമുറകള്‍ക്കും വഴികാട്ടിയും പ്രചോദനവുമാണ്. ഗാന്ധിജിയുടെ ജീവിതം തന്നെയാണ് സന്ദേശം. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജിന്റെ മന്ത്രം ഇന്നും ഗ്രാമീണ വികസനത്തില്‍ പ്രസക്തമാണ്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളെ കൂടി പരിഗണിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന ഗാന്ധിജിയുടെ അധ്യാപനം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലത്തേക്കുമുള്ള ഏറ്റവും വലിയ സന്ദേശമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.