ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: മുൻ മന്ത്രി ഇ.വത്സരാജ് ഏറ്റുവാങ്ങി

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: മുൻ മന്ത്രി ഇ.വത്സരാജ് ഏറ്റുവാങ്ങി

പൊതുജീവിതത്തിൽ നൽകിയ നിസ്തുലമായ സേവനങ്ങൾക്കും മാതൃകാപരമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി ലഭിച്ച ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുൻ മന്ത്രി ഇ.വത്സരാജ് ഏറ്റുവാങ്ങി. കണ്ണൂർ വിഷൻ ചാനലിന്റെ സക്സസ് സ്റ്റോറീസ് 200 എപ്പിസോഡ് പൂർത്തിയാക്കിയതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ഫെസ്റ്റിവ സീസൺ ടൂ വേദിയിൽ വെച്ച് ഷാഫി പറമ്പിൽ എം.പിയിൽ നിന്നുമാണ് പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് അവാർഡ് ഏറ്റുവാങ്ങിയത്.