ഗാന്ധി ജയന്തി: പ്രഭാതഭേരി നടത്തി

ഗാന്ധി ജയന്തി: പ്രഭാതഭേരി നടത്തി

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ പള്ളൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രഭാതഭേരി നടത്തി. കെ.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ സർഫാസ് , സി.എസ്.ഒ നേതാവ് പവിത്രൻ കെ.എം,.ജീജേഷ് കുമാർ ചാമേരി, അജയൻ പൂഴിയിൽ, ജിതേഷ്.വി.കെ സംസാരിച്ചു. ഷെജിൻ കെ.ടി സ്വാഗതവും പ്രേംജിത്ത് കെ.പി നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടത്തി.