ചിത്രശിൽപ്പകലയിലെ പ്രതിഭകൾ നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടി. കലാഗ്രാമം അഭിമാനം കൊണ്ടു..

ചിത്രശിൽപ്പകലയിലെ പ്രതിഭകൾ നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടി. കലാഗ്രാമം അഭിമാനം കൊണ്ടു..

മാഹി..വർഷങ്ങളോളം വരവർണ്ണങ്ങൾ കൊണ്ട്ആശയങ്ങളുടെ മാരിവില്ലുകൾ തീർക്കുകയും കളിമണ്ണ് കൊണ്ട് ജീവസ്സുറ്റ ശിൽപ്പങ്ങൾ നിർമ്മിക്കുകയും ചെയ്ത ഗുരു - ശിഷ്യന്മാർ 33 വർഷ ങ്ങൾക്ക്‌ ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് സർഗ്ഗ വസന്തത്തിന്റെ സുഗന്ധം ചൊരിഞ്ഞു.

'ഓർമ്മയ്ക്കൊപ്പരം ' എന്നകലാഗ്രാമത്തിലെആദ്യ ബാച്ചുകാരായ പൂർവവിദ്യാർത്ഥികളുടെ സമാഗമും ദ്വിദിന കേമ്പായി മാറി.

 നൂറോളം പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ മയ്യഴിപ്പുഴയോരത്തെ കലാഗ്രാമത്തിലെ മാഞ്ചോട്ടിൽ വീണ്ടും സംഗമിച്ചപ്പോൾ അത് ഗതകാലസ്മൃതികളുടെ ആർദ്രാനുഭൂതിയായി.

ഇന്ത്യൻ ചിത്രകലയുടെ ആചാര്യന്മാരായ എം.വി.ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കൊപ്പം പ്രമുഖ ശിൽപ്പികളായ എൻ. മനോജ്, ബാലൻ താനൂർ,മ്യൂറൽ .വിദഗ്ധനായ കെ.ആർ.ബാബു, പ്രമുഖ ചിത്രകാരി പൊൻമണി തോമസ് എന്നിവരുടെ ശിക്ഷണത്തിൽ കലാപരിശീലനം നേടിയവരാണ് ദ്വിദിന ചിത്രശിൽപ്പകേമ്പിനായി കലാഗ്രാമത്തിലെ വിശാലമായ ഉമ്മറമുറ്റത്ത് എ.പി.കുഞ്ഞിക്കണ്ണന്റെ ശിൽപത്തിന് ചുറ്റിലും സമാഗമിച്ചത്.

വിഖ്യാത ശിൽപ്പി എൻ. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നാടൻകലാഗവേഷകനും,കലാനിരൂപകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു.: പി.ജയരാജൻ, എം.ഹരീന്ദ്രൻ മാസ്റ്റർ ചാലക്കര പുരുഷു, ബാലൻ താനൂർ, കെ.ആർ. ബാബു, ഒ അജിത്കുമാർ , പൊൻ മണി തോമസ്, പ്രശാന്ത് ഒളവിലം,സീറോബാബു,കുഞ്ഞിരാമൻ,.കൂലേരി .രാജേഷ് .എടച്ചേരി സംസാരിച്ചു. ചലച്ചിത്ര സംവിധായകൻ പ്രവീൺചന്ദ്രൻ മൂടാടി സ്വാഗതവും, രാജീവ് പൊന്നാനി നന്ദിയും പറഞ്ഞു..

രാജ്യത്തിനകത്തും വിദേശങ്ങളിലുമായി കലാ രംഗത്ത് പ്രശസ്തരായ കലൈമാമണി സതി ടീച്ചർ, നിഷാ ഭാസ്ക്കർ, അരുൺജിത്ത് പഴശ്ശി, ബിന്ദു ഗോപാൽ,

ആദർശ അജയ്, ദിലീപ് ബാലൻ, ബിനോയ് രവി , ചിത്ര മാഹി, ജോർജ്,എൻ.കെ.ഗിരീഷ് ,ജഗദീഷ് പാലയാട്, ജിജ ജയറാം, കലേഷ് കെ. ദാസ് , കെ.പി. കനകൻ,കരുണാകരൻ, കുഞ്ഞിരാമൻ കൂലേരി ഡോ:സുഗുണൻ , പവിത്രൻ കൂലോത്ത്, പ്രജിൻ ദാസ് , പ്രശാന്ത് ഒളവിലം, പ്രശാന്തൻ മുരിങ്ങേരി , സായി പ്രസാദ്, സീമ തുളസിപുരം, സായി പ്രസാദ് ചിത്രകൂടം, സീമ സുരേഷ്, ഷീജ വത്സരാജ്, ഷീജിത്ത് നാദാപുരം ശോഭ മാഹി, ശ്രീകുമാർ മാവൂർ, എം.കെ.സുജേഷ്,പി.എം.സുരേന്ദ്രൻ ,വിനോദ്പയ്യന്നൂർ,,കെ.പി.സനു . വിഷ്ണുപ്രിയ, സിറോ . ബാബു, തുടങ്ങിയവർ തങ്ങളുടെ രചനകളിൽ സർഗ്ഗവസന്തം .വിരിയിച്ചു.


ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു