മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാ സ്ഥാപനമായ മലയാള കലാഗ്രാമം മുപ്പത്തിയൊന്നാം വാർഷികാഘോഷം ജനുവരി 5ന് വിപുലമായ പരിപാടികളോടെ നടക്കും. കാലത്ത് 10 മണിക്ക് ചിത്ര ശിൽപ്പ പ്രദർശനം മാനേജിങ്ങ് ട്രസ്റ്റി ഡോ:എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം പരിപാടികൾ അരങ്ങേറും. വൈ.4 മണിക്ക് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം നടക്കും. മുൻ എം.എൽ.എ. എം.സ്വരാജ് ഉദ്ഘാടനം നിർവ്വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ, കെ.കെ.മാരാർ വിശിഷ്ടാതിഥികളായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്‌തു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർന്ന് നൃത്തസന്ധ്യ. ജനുവരി 4 ന് വൈ: 3 മണിക്ക് കലാഗ്രാമത്തിൽ ചിത്രീകരിച്ച, കലാഗ്രാമം ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്‌ത ‘ഏതം’ സിനിമ പ്രദർശിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി. ശ്രീധരൻ, രജിസ്ട്രാർ പി.ജയരാജ്, അസീസ് മാഹി, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ്