Latest News From Kannur

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തു. വ്യാഴാഴ്ച‌ രാവിലെ 10.30-ന് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഗവർണറുടെ ഭാര്യ അനഘ ആർലേക്കർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ഗോവ നിയമസഭാ മുൻ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ബിഹാർ ഗവർണറായി പ്രവർത്തിച്ച് വരികയായിരുന്നു. ഹിമാചൽ പ്രദേശ് ഗവർണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. 1980കളിൽ തന്നെ ഗോവ ബി.ജെ.പിയിൽ സജീവ സാന്നിധ്യമായിരുന്നു. പാർട്ടിയിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2015ൽ ഗോവ മന്ത്രിസഭ പുനഃസംഘടനയിൽ ആർലേക്കർ വനം വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചൽ പ്രദേശിലെ ഗവർണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.

Leave A Reply

Your email address will not be published.