Latest News From Kannur

ശുചിത്വ പ്രതിജ്ഞയും ശുചീകരണവും നടത്തി

0

പാനൂർ:  മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനുവരി 1 മുതൽ 7 വരെ വലിച്ചെറിയല്‍ വിരുദ്ധ വാരാഘോഷം സംഘടിപ്പിക്കുന്നു.
പുതുവർഷദിനത്തിൽ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, പന്ന്യന്നൂർ ഐ. ടി. ഐ യുടെയും നേതൃത്വത്തില്‍ മനുഷ്യ ശൃംഖല, ശുചിത്വ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിന്‍, മെഗാ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ വലിച്ചെറിയല്‍ മനോഭാവം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി. റംല അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക്ക് സെക്രട്ടറി ടി. ഡി. തോമസ്, പാനൂര്‍ ബ്ലോക്ക് ശുചിത്വ ചാര്‍ജ് ഓഫീസർ സന്തോഷ് മമ്മാലി, ഹരിത കേരള മിഷന്‍ ആര്‍. പി , രജുല പി.പി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൻ എന്‍. പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കാരായി എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങള്‍ , ഐ. ടി. ഐ അധ്യാപകര്‍ എന്നിവര്‍ അണിചേർന്നു.

Leave A Reply

Your email address will not be published.