മേക്കുന്ന്: പാനൂർ നഗരസഭ മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം 14 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ .എ. എന്‍. ഷംസീർ നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കെ. പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
1955 ൽ നെല്ലിക്ക അഹമ്മദിന്റെ മക്കൾ നൽകിയ എട്ട് സെൻറ് സ്ഥലത്താണ് റൂറൽ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചത്. നേരത്തെ കരിയാട് പഞ്ചായത്തിന്റെ ഭാഗമായുള്ള സ്ഥാപനം 2015 ൽ പാനൂർ നഗരസഭയുടെ ഭാഗമായി മാറി.ദിവസേന 400 ൽ അധികം രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയിൽ 2018ൽ ഈവനിംഗ് ഒ. പി ആരംഭിച്ചു. എൻ എച്ച് എം പദ്ധതിയിൽ നിന്ന് ഒരു കോടി 35 ലക്ഷം രൂപയും, ആർദ്രം പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപയും,നഗരസഭാ ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപയും ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഫർണിച്ചർ, ഉപകരണങ്ങൾ, ചുറ്റുമതിൽ, ഗേറ്റ് ,ബോർഡ്, ഇൻറർലോക്ക് ,റോഡ് നവീകരണം എന്നിവയ്ക്ക് നഗരസഭ ഫണ്ട് അനുവദിച്ചു. 6 സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 3 സെൻറ് സ്ഥലം സുലഭ് ചന്ദ്രൻ സംഭാവനയായി നൽകി. മൂന്ന് സെൻറ് സ്ഥലം സംഘാടക സമിതി നേതൃത്വത്തിൽ വിലയ്ക്കുവാങ്ങുകയുണ്ടായി.ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 15 മുതൽ പുതിയ ആശുപത്രി കെട്ടിടത്തിൽ മോർണിംഗ് ഒ.പി. സേവനം ലഭ്യമാകുന്നതാണ്.കരിയാട് മേഖലയിലെ 11 വാർഡുകളാണ് ആശുപത്രി പരിധിയിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ സ്വാഗതം ആശംസിക്കും. ഡോ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഡി.എം.ഒ ഡോ. എം. പിയൂഷ്, നോഡൽ ഓഫീസർ ഡോ .സി.പി. ബിജോയ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ,കൗൺസിലർമാർ,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ ആശംസ പ്രസംഗം നടത്തും.
വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി നാസർ, ടി കെ ഹനീഫ, റുഖ്സാന ഇഖ്ബാൽ, എം.ടി.കെ. ബാബു, എൻ.എ. കരിം, പി. മനോഹരൻ, ഡോ: റോസ്ന രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post