Latest News From Kannur

തപസ്യ സംഗീത വിദ്യാലയം മൂന്നാം വാർഷികം മൂന്നിന്

0

മാഹിയിലെ പ്രമുഖ സംഗീത വിദ്യാലയമായ ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാർഷികാഘോഷം ജനുവരി 3ന് പി.എം. ശ്രീ ഉസ്മാൻ സ്മാരക ഹൈസ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചതിരിഞ്ഞ് 2 മുതൽ 6.30 വരെ തപസ്യയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന നടക്കും. തുടർന്ന് 6.30 മുതൽ 7.30 വരെ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജിത്ത് നാരായണൻ, കെ.വി. മുരളീധരൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേള അരങ്ങേറും.
മാഹി മേഖലയിലെ സംഗീതാഭിരുചിയുള്ള നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷവും സൗജന്യമായി സംഗീത പഠനസൗകര്യം ഒരുക്കുമെന്ന് ഡയറക്ടർ അജിത്ത് വളവിൽ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബഹുമുഖ പ്രതിഭകളെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ കലൈമാമണി കെ.കെ. രാജീവ്, കെ. അശോകൻ, കെ. ശ്രീജ, എ. രേഷിത, കെ.കെ. ഷാജ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.